Skip to main content

റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേട്

ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന  പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍  റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്  2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്  1999 ല്‍ ആണ്.  സൊസൈറ്റി റബ്ബര്‍ ബോര്‍ഡില്‍നിന്നും പ്രസ്തുത പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍  25  രൂപ വാര്‍ഷിക വരിസംഖ്യ നല്‍കി വരുത്തുകയുണ്ടായി. അതിലൂടെ ലഭ്യമായ മുന്നിരിപ്പ്, ഉത്പാദനം, ഇറക്കുമതി, ഉപഭോഗം, കയറ്റുമതി, നീക്കിയിരിപ്പ് എന്നിവയെല്ലാം കൃത്യമായ കണക്കുകളാണ് എന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. ഈ കണക്കുകള്‍ കൃത്യമാണെന്ന് തോന്നത്തക്ക രീതിയില്‍ ഓരോ വിഭാഗത്തിലും തരം തിരിച്ചും പ്രസിദ്ധീകരിക്കുന്നു. സൊസൈറ്റി അത് ഓണ്‍ ലൈനായി പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോഴാണ് റബ്ബര്‍ ബോര്‍ഡ് പ്രസ്തുത വാര്‍ത്ത ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.  എന്നാല്‍ അത് വിശകലനം ചെയ്ത് തുടങ്ങിയപ്പോഴാണ്  എനിക്ക് (സെക്രട്ടറി, QRMS) കണക്കിലെ ക്രമക്കേടുകള്‍ കാണാന്‍ കഴിഞ്ഞത്.  ആ സമയത്ത് ഡോ. തോമസ് വര്‍ഗീസ് കേരള സ്റ്റേറ്റ് കാര്‍ഷിക വില നിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം തുടക്കത്തില്‍ എന്റെ വിശകലനം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ തുടര്‍ന്ന് പല തെളിവുകളും ഹാജരാക്കി അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അവസാനം എന്റെ വിശകലനങ്ങളെ അംഗീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് കൂടുതല്‍ പഠനങ്ങള്‍ക്കായി വാര്‍ഷിക റബ്ബര്‍ സ്ഥിതിവിവര കണക്ക് വിലകൊടുത്ത് വാങ്ങിയത്. പ്രസ്തുത വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍  പ്രൈസസ് ബോര്‍ഡും വരുത്തുകയുണ്ടായി.

വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ പ്രതിമാസ സ്ഥിതിവിവര കണക്കുകളില്‍ നിന്നും വളരെ വ്യത്യസ്തമായ കണക്കുകളാണ് ലഭ്യമാക്കിയിരുന്നത്. ഇറക്കുമതിയിലെ വര്‍ദ്ധന മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസിദ്ധീകരിച്ചിരുന്നു. തദവസരത്തില്‍ മുന്നിരുപ്പ്, ഉത്പാദനം, ഉപഭോഗം, നീക്കിയിരുപ്പ് എന്നിവ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും മാറ്റമില്ലാതെ തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടേ ഇരുന്നു. എന്റെ വിശകലനങ്ങള്‍ കേരള കാര്‍ഷിക സര്‍വ്വ കലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ശ്യാമസുന്ദരന്‍ നായര്‍ക്ക് നല്‍കി. അദ്ദേഹം അന്ന്  WTO  സെല്‍ പ്രതിനിധി ആയിരുന്നു. അന്നെനിക്ക് അദ്ദേഹം തന്ന മറുപടി ഇത് വളരെ പ്രയോജനപ്രദമാണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കും എന്നുമാണ്. ഡോ. തോമസ് വര്‍ഗീസിന്റെ സഹായത്താല്‍ എന്റെ കണ്ടെത്തലുകള്‍  the symposium on opportunities and challenges in agri tade എന്ന വേദിയില്‍ മോഡറേറ്ററായിരുന്ന ശ്രീ ആര്‍. ഹേലി അവര്‍കളുടെ മുന്നില്‍ അവതരിപ്പിച്ചു. NTV എന്ന സ്വകാര്യ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെ വിവിധ എപ്പിസോഡുകളിലായി പല ടി.വി ചാനലുകളിലും കണക്കിലെ ക്രമക്കേട് ഉള്‍പ്പെടെ അവതരിപ്പിക്കുകയുണ്ടായി. ശ്രീ മുരളീധരന്‍ തഴക്കരക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തതും ഡോ. തോമസ് വര്‍ഗീസ് ആണ്.  പല ദിവസങ്ങളിലായി  വയലും വീടും  പരിപാടിയില്‍  എന്നെ ഇന്റെര്‍വ്യൂ ചെയ്ത് അവതരിപ്പിച്ചു. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന റബ്ബര്‍ മിത്രം മാസിക ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ടൈംസ് ഓഫ് ഇന്ത്യദി ഹിന്ദു ബിസിനസ് ലൈന്‍ വൈബ്രന്റ് കേരളം കമ്യൂണിറ്റി പേപ്പര്‍ ലി (ലിസ് വില്‍സണ്‍ എന്ന വിദേശ വനിത റിപ്പോര്‍ട്ടര്‍ മെയില്‍ ചാറ്റിലൂടെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു)  ഹാര്‍മണി (പേജ് നമ്പര്‍ 34, 35, 36) തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സി.ഡി.എസിലെ ഡോ. കെ.ജെ ജോസഫിന്റെ ക്ഷണം സ്വീകരിച്ച്  NRPPD എന്ന വിഷയത്തില്‍  Major Points  അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ വിശ്വനാഥന്‍ എന്ന ഒരു സാമ്പത്തിക വിദഗ്ധന്‍ തന്ന മറുപടി  “do not waste your valuable time by bothering too much about what rubber board does, what it publishes, etc…. they are beyond your control..”  വേദനിപ്പിക്കുന്നതായിരുന്നു. ഇത്തരം മറുപടികള്‍ക്ക് എന്നെ തടയാന്‍ കഴിഞ്ഞില്ല. എ.കെ.ജി പഠനകേന്ദ്രം യൂണിവേഴ്സിറ്റി കോളേജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠനകോണ്‍ഗ്രസില്‍ ശ്രീ ഭസ്കരന്‍ സി യുടെ സാന്നിധ്യത്തില്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം അവതരിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് ഗ്രിവന്‍സ് പോര്‍ട്ടലില്‍  complaint register  ചെയ്തപ്പോള്‍ കിട്ടിയ മറുപടി തെറ്റായിരുന്നു എന്നുള്ള  വാര്‍ത്തകള്‍  ഇന്ന് സജീവമാണ്. റബ്ബര്‍ ബോര്‍ഡിന്റെ സെക്രട്ടറി തന്ന   മറുപടി  അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന രീതിയിലായിരുന്നു.  എന്നോട് അഭിപ്രായം ആരായാതെ പി.ജി പോര്‍ട്ടല്‍ പരാതി  അടച്ച് പൂട്ടി  എന്നത് പ്രതിഷേധിക്കേണ്ടതു തന്നെയാണ്.

ഏഷ്യാനെറ്റ് ടിവിയിലെ നേര്‍ക്കുനേര്‍ പരിപാടിയില്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടും ലഭിക്കാതെ വന്നപ്പോള്‍ അപ്പീല്‍ പോയി നേടിയെടുത്ത അപൂര്‍ണമായ രേഖകളില്‍ നിന്ന് പാലാറബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ താണവിലയ്ക്കുള്ള കയറ്റുമതിയെക്കുറിച്ച് പാലാ സെന്റ്തോമസ് കോളേജിന് മുന്നില്‍  ഭാഗം 1 |  ഭാഗം 2 |   ഭാഗം 3 ആയി അവതരിപ്പിച്ചു. പി.ജി സുരേഷിന് നന്ദി.  എ.സി.വി വാര്‍ത്തയിലൂടെ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകള്‍   അവതരിപ്പിച്ചത്  ജിജിന്‍ ജയ്‍പാല്‍ ആയിരുന്നു..

ഒടുവില്‍ AIRIA യും ATMA യും Anomaly in Rubber Board’s stock calculation a worry: Trade bodies  എന്ന വാര്‍ത്തയിലൂടെ എന്റെ വിശകലനം ശരിയാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത് തെറ്റാണ് എന്ന് അതിനടുത്ത ദിവസം സിബി ജെ മോനിപ്പള്ളിയുടെ ലേഖനം മറ്റൊരു പത്രത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. റബ്ബര്‍ പോളിസി രൂപീകരണവുമായി ബന്ധപ്പെട്ട് സി.ഡി.എസില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഞാനവതരിപ്പിച്ചിട്ടും കര്‍ഷക പ്രതിനിധിയായ   സിബി ജെ മോനിപ്പള്ളി യുടെ അവതരണത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഈ അവതരണം പി.സി സിറിയക് ഐ.എ.എസ് മോഡറേറ്ററായിരുന്നപ്പോഴാണ് അവതരിക്കപ്പെട്ടത്. പോസിറ്റീവ്  ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കി നെഗറ്റീവ് പോയിന്റുകളെ അവഗണിക്കുന്ന നയമാണ് ഒട്ടുമിക്ക പഠനകേന്ദ്രങ്ങളും കൈക്കൊള്ളുന്നത്. എന്നാല്‍ ഒരു പരാതി എന്ന നിലയില്‍ കേന്ദ്ര കോമേഴ്സ് മന്ത്രിയുടെ ഫെയിസ്ബുക്ക് ഗ്രൂപ്പായ  Nirmala Sitharaman  ല്‍ പോസ്റ്റ് ചെയ്യുവാന്‍ ഒരു സാധാരണക്കാരനായ എനിക്ക് സാധിച്ചു.. ഞാന്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന പല   പഠനങ്ങളും ചില പ്രത്യേക വ്യക്തികളിലേക്കുമാത്രമായി ചുരുക്കിയിട്ടുണ്ട്. പത്ര വാര്‍ത്തകളിലൂടെ പ്രസിദ്ധീകരിച്ച Rubber Board Set Right Output Record  എന്നത് സാധാരണക്കാരുടെ മുന്നില്‍ കണക്കിലെ ക്രമക്കേട് റബ്ബര്‍ ബോര്‍ഡ് തുറന്ന് സമ്മതിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

താഴെക്കാണുന്നത്  2010-11 മുതല്‍ 2014 ഡിസംബര്‍ മാസം വരെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ഷിക സ്ഥിതിവിവര കണക്കില്‍ നിന്നും പ്രതിമാസ സ്ഥിതിവിവര കണക്കില്‍ നിന്നും ക്രോഡീകരിച്ചതാണ്. മിസ്സിംഗ് എന്നത് കണക്കില്‍ കുറച്ചുകാട്ടി കൂടിയ തോതില്‍ ഇറക്കുമതിക്ക് അനുവാദം കൊടുക്കുവാനുള്ള കുതന്ത്രമാണ് റബ്ബര്‍ ബോര്‍ഡ് കൈക്കൊണ്ടത്. കോട്ടയം വിപണിയിലെ ആര്‍.എസ്.എസ്  ന്  2010 – ല്‍ 16908 രൂപയും, 2011 – ല്‍ 21668 രൂപയും 2012 – ല്‍ 18440  രൂപയും പ്രതിക്വിന്റല്‍ വിലയുണ്ടായിരുന്നപ്പോള്‍ റബ്ബറിന്റെ പ്രതി ഹെക്ടര്‍ ഉത്പാദനത്തില്‍ കുറവ് ഉണ്ടാവുകയില്ല.

Compiled the published Data

അവലംബം റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്ക്

 2009-10 മുതല്‍  2014 ഡിസംബര്‍ വരെയുള്ള സ്ഥിതിവിവര കണക്ക് ക്രോഡീകരിച്ചാല്‍ 1118946 ടണ്‍ ബാലന്‍സ് സ്റ്റോക്ക് കാണേണ്ടതാണ്. .

Expert committee can correct it?

1118946 ടണ്‍ ബാലന്‍സ് സ്റ്റോക്കെന്നത് രണ്ടംഗ കമ്മിറ്റിക്ക് എങ്ങിനെയാണ് തിരുത്താന്‍ കഴിയുക?

വിദഗ്ധ  സമിതിയോട് ഒരഭ്യര്‍ത്ഥന. ദയവുചെയ്ത് ഉത്പാദനം കുറച്ചുകാട്ടി കണക്ക് ശരിയാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ വിവരാവകാശ നിയമത്തിലൂടെ ഫോം N, H2, L എന്നിവയുടെ കോപ്പി ആവശ്യപ്പെടേണ്ട ഇട വരുത്തരുത്. ഉത്പാദനം നിലവില്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യത.  ടാപ്പ് ചെയ്യുന്ന വിസ്തൃതിയിലെ കൂടുതലും ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആരംഭിച്ച ടാപ്പിംഗും കാരണം ഉത്പാദനം വലുതായി കുറയില്ല.

കേരളത്തില്‍ ആംആദ്മി പാര്‍ട്ടി രൂപീകൃതമായപ്പോള്‍ റബ്ബര്‍ മേഖല നേരിടുന്ന പ്രശ്നങ്ങളെ പ്രചരിപ്പിക്കുവാനും, പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്റ്റേറ്റ് കമ്മറ്റി എന്നെക്കൊണ്ട് ജില്ലാ കണ്‍വീനര്‍ സ്ഥാനം രാജി വെയ്പിക്കുകയാണ് ചെയ്തത്.

My analysis at the hand of Sri M Vijaykumar

എന്റെലേഖനം സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും  സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണയില്‍ അഡ്വ. ജെ വേണുഗോപാല്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ എന്നിവര്‍ക്ക് കൈമാറുകയാണ് ചെയ്തത്.  എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ, വിദഗ്ധരില്‍ നിന്നോ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നടപടിയും പ്രതീക്ഷിക്കുവാന്‍ കഴിയില്ല.

0
Your rating: None

മൗനം

മൗനം വിദ്വാന്മാര്‍ക്ക് ഭൂഷണം.

Please note that this is the opinion of the author and is Not Certified by ICAR or any of its authorised agents.