ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന് മുന്‍പുള്ള ഘടനയാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ് നിര്‍മിതമായിരിക്കുന്നത്. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന് (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക് അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്. സൈലവും ഫ്ലോയവും ഉണ്ടാകുന്നത് ഈ കലകള്‍ വിഭജിച്ചാണ്. ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത് പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ് ഈ പുതിയ Cambial Strip ഉണ്ടാകുന്നത് Vascular bundles-ന് ഇടയിലായിട്ടാണ്.
ഈ Cambial Strip -ന് inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.
ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച് ഉള്ളിലേയ്ക്ക് Secondary xylem ഉം പുറത്തേയ്ക്ക് Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക് തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത് ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. ഈ കേമ്പിയത്തിന് കോര്‍ക്ക് കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച് പുറത്തേയ്ക്ക് ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ് കോര്‍ക്ക് അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ് കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ് lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച് ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ് Phelloderm - ഇവ living cells ആണ്. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്.