Skip to main content

പട്ടമരപ്പ് മാറ്റാന്‍ ബോറാക്സ്

Brown bast (പട്ടമരപ്പ്) എന്നത് റബ്ബര്‍ മരങ്ങളിലുണ്ടാകുന്ന ഫിസിയോളജിക്കല്‍ ഡിസ്‍ഓര്‍ഡര്‍ ആണ്. നാളിതുവരെ ഈ അസുഖത്തിന് ഒരു ശാശ്വത പരിഹാരം ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. ടാപ്പിംങ് ആരംഭിക്കുന്ന ഭാഗത്ത് ചുറ്റിനും വളയരൂപത്തില്‍ കറയില്ലാത്ത പട്ട ദൃശ്യമാകുന്നത് പട്ടമരപ്പിന്റെ തുടക്കമാണ്. പുതുപ്പട്ടയുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ ചുറ്റ്ലും നിന്ന് വലിച്ചെടുക്കുന്നത് കാരണം റബ്ബര്‍ മരങ്ങളില്‍ ടാപ്പിംങ് തുടരുമ്പോള്‍ പട്ടമരപ്പും ദൃശ്യമാകുന്നു. പട്ടമരപ്പിന്റെ വളര്‍ച്ച വെട്ടിത്തുടങ്ങിയ ഭാഗത്തിന് താഴേക്ക് വളരുന്ന കറയില്ലാത്ത ദൃഢപട്ട രൂപപ്പെടുന്ന അസുഖമാണ്. പട്ടമരപ്പ് ദൃശ്യമാകുമ്പോള്‍ ഒരടിയോളം താഴ്ത്തി ടാപ്പ് ചെയ്താല്‍ കറ ലഭിക്കാന്‍ തുടങ്ങും. എന്നാല്‍ അത് പട്ടമരപ്പിന് പരിഹാരമല്ല. കടുപ്പമുള്ള ടാപ്പിംങ്, ഉത്തേജക ഔഷധപ്രയോഗം രാസവളങ്ങളുടെ അമിത പ്രയോഗം മുതലായവയിലൂടെ പട്ട മരപ്പ് വന്ന മരങ്ങളുടെ എണ്ണവും കൂടും.
പട്ടമരപ്പ് ദൃശ്യമായ മരം
പട്ട മരപ്പ് വന്ന മരങ്ങളില്‍ വെട്ടിത്തുടങ്ങിയ ഭാഗത്തിന് താഴെ മുന്‍കാനയോ, പിന്‍കാനയോ ടാപ്പിംങ് കത്തികൊണ്ട് ആഴത്തില്‍ മാര്‍ക്ക് ചെയ്താല്‍ കറയുടെ അംശം പോലും കാണുകയില്ല. ഇത്തരം മരങ്ങളില്‍ ടാപ്പിംങ് ആരംഭിച്ച ഭാഗത്തിന് മുകളില്‍ കറയുണ്ടായിരിക്കുകയും അത് താഴേക്ക് വരാതിരിക്കുകയും ചെയ്യും. കാരണം പ്രസ്തുത കറക്ക് മുകളിലേക്കൊഴുകുവാന്‍ മാത്രമെ കഴിയുകയുള്ളു. മണ്ണിലെ ജലവും മൂലകങ്ങളും വേരിലൂടെ വലിച്ചെടുത്ത് തടിയിലെ സൈലം എന്ന ഭാഗത്തുകൂടി ഇലയിലെത്തുകയും പ്രകാശ സംശ്ലേഷണത്തിലൂടെ അന്നജം (ശരിയായ പേര് വേറെയാവാം) രൂപപ്പെടുകയും തടിയെയും തൊലിയെയും വളര്‍ത്തുന്ന അതിലോലമായ കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയം എന്ന ഭാഗത്തുകൂടി താഴേക്കൊഴുകുകയും ചെയ്യുന്നു. അതിനായി മഗ്നീഷ്യം എന്ന ലോഹമൂലകമാണ് ഫോസ്ഫറസിനെയും വഹിച്ചുകൊണ്ട് വേരിലെത്തി വേരുകളെ വളരാന്‍ സഹായിക്കുന്നത്. വേരിന്റെ വളര്‍ച്ചക്ക് ശേഷം ഫ്ലോയത്തിന് മുകളിലൂടെ ഇലകള്‍വരെ എത്തിച്ചേരുന്ന ഫുഡ് സ്റ്റോറേജ് രൂപപ്പെടേണ്ടതാണ്. എന്നാല്‍ പട്ടമരപ്പ് വന്ന മരങ്ങളില്‍ തടിയുടെ വണ്ണം വര്‍ദ്ധിക്കുകയും പാല്‍പട്ട ഇല്ലാത്ത അവസ്ഥ തുടരുകയും ചെയ്യും.
റബ്ബര്‍ മരത്തിലെ തടിയും തൊലിയും വളരുന്നത് ഒരു കര്‍ഷകന്റെ കാഴ്ചപ്പാടില്‍ വരച്ച ചിത്രമാണിത്.
ദൃഢപട്ട വിഭജിച്ച് ഉള്ളിലേക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും ഫ്ലോയത്തിന് മുകളില്‍ ഫെലോ‍ഡേം എന്ന പ്രസ്തുത ഭാഗത്തുണ്ടാകുന്ന ഫുഡ് സ്റ്റോറേജാണ് ലാറ്റെക്സിന്റെ ലഭ്യത ഉറപ്പാക്കുന്നത്. അതിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേക്കാണ്. കൂടുതല്‍ അറിയുവാന്‍ സെക്കന്‍ഡറി തിക്കനിംങ് ഇന്‍ ഡൈകോട് സ്റ്റെം എന്ന പോസ്റ്റ് വായിക്കുക. അതില്‍ താഴെയറ്റത്തും പട്ടമരപ്പിന് 2010 ജനുവരിയില്‍ പരിഹാരമായി ബോറാക്സ് സാമ്പിള്‍ കൊണ്ടുതന്ന് പരീക്ഷണത്തിന് അവസരമൊരുക്കിയ കേരള സര്‍വ്വകലാശാലയിലെ മുന്‍ സോയില്‍ സയന്‍സ് വിഭാഗം തലവനായിരുന്ന പരേതനായ ഡോ. തോമസ് വര്‍ഗീസിന്റെ പ്രതികരണം വീഡിയോ രൂപത്തില്‍ കാണാം.
ടാപ്പ് ചെയ്തു തുടങ്ങുന്നതുമുതല്‍ വെട്ടുപട്ട താഴേക്ക് താഴുമ്പോള്‍ പുതുപ്പട്ടക്ക് വളരുവാനുള്ള ഘടകങ്ങളില്‍ പ്രധാനം ബോറോണ്‍ ആണ്. പുതുപ്പട്ടയില്‍ ചുരണ്ടി വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച ബോറാക്സ് പുരട്ടിയാല്‍ പട്ടമരപ്പൊഴിവാക്കാം എന്ന് അനുഭവത്തിലൂടെ മനസിലാക്കാനും എനിക്കവസരം ലഭിച്ചു. ഇത്തരത്തിലൊരു പരീക്ഷണത്തിന് വഴികാട്ടിയയത് കര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവി പരേതനായ ഡോ. തോമസ് വര്‍ഗീസ് ആണ്. അമിതമായ പാലൊഴുക്ക് നിയന്ത്രിക്കാന്‍ സിങ്കിന് കഴിയും. എന്നാല്‍ അത് പട്ടമരപ്പിന് കാരണമാകും. ടാപ്പിംങ് ഇന്റെര്‍വല്‍ വര്‍ദ്ധിപ്പിച്ച് ഡ്രിപ്പിംങ് നിയന്ത്രിക്കാം.
പട്ടമരപ്പിന് പരിഹാരമായ മൈക്രോ ന്യൂട്രിയന്റ് ബോറാക്സ് ആമസോണിലും ലഭിക്കും. പട്ടമരപ്പ് വരാത്ത മരങ്ങളില്‍ 10 gram 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച് വള്ളിപ്പാലെടുത്തു മാറ്റിയ ശേഷം ഒരിഞ്ച് വീതിയില്‍ കറ പൊടിയാത്ത രീതിയില്‍ മൊരി ചുരണ്ടിയ ശേഷം ബ്രഷ് കൊണ്ട് പുരട്ടിയാല്‍ മതി. പുതുപ്പട്ടയുടെ വളര്‍ച്ചക്കും, പാല്‍ക്കുഴലുകളുടെ സംരക്ഷണത്തിനും സഹായകമാകുകയും പട്ടമരപ്പ് വരാതെ സംരക്ഷിക്കുകയും ചെയ്യാം. വെട്ടിത്തുടങ്ങിയ ഭാഗത്തിനോട് ചേര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള ബാര്‍ക്ക് ഐലന്റും ഇല്ലാതാക്കാം. ടാപ്പ് ചെയ്യുമ്പോള്‍ നഷ്ടമാകുന്ന മൂലകങ്ങളെ എത്തിക്കുവാനും പുതുപ്പട്ടയുടെ വളര്‍ച്ചക്കും പട്ടമരപ്പൊഴിവാക്കുവാനും ബോറാക്സിന് കഴിയും. ഒരു ഭാഗത്ത് പുരട്ടിയാല്‍ മതി റബ്ബര്‍ മരത്തിന്റെ വേരുമുതല്‍ ഇലവരെ എത്തിച്ചേര്‍ന്ന് മരത്തിന് പൂര്‍ണ സംരക്ഷണം നല്‍കുന്നത് പ്രകടമാകുകയും ചെയ്യും.
 
പട്ടമരപ്പ് വന്ന മരങ്ങളില്‍ വെട്ടിത്തുടങ്ങിയ ഭാഗത്തോട് ചേര്‍ന്ന് താഴേക്ക് മൊരി ചുരണ്ടി പത്ത് വര്‍ഷത്തില്‍ താഴെ പ്രായമുള്ള മരമാണെങ്കില്‍ ആറിഞ്ച് വീതിയിലും, പ്രായം കൂടിയ മരമാണെങ്കില്‍ ഒരടി വീതിയിലും പത്ത് ഗ്രാം ബോറാക്സ് ഒരു കിലോ വെളിച്ചെണ്ണയില്‍ ലയിപ്പിച്ചത് പുരട്ടുക. ഒരാഴ്ചക്കുള്ളില്‍ പാല്‍ക്കുഴലുകള്‍ രൂപപ്പെടുമെങ്കിലും ഒരു മാസത്തിന് ശേഷം ടാപ്പ് ചെയ്യുന്നതാണ് ഉത്തമം. കട്ടിയുള്ള ലാറ്റെക്സ് ലഭ്യത ഉറപ്പാക്കി 30 DRC ക്ക് താഴേക്ക് പോകാത്ത രീതിയില്‍ ടാപ്പിംങ്ങ് ദിനങ്ങള്‍ തമ്മിലുള്ള അകലം നിയന്ത്രിക്കുന്നത് നല്ലതാണ്. പഴയ മരങ്ങള്‍ വെട്ടിമാറ്റാതെ റീപ്ലാന്റ് ചെയ്യാതെ ഉത്പാദന വര്‍ദ്ധനയും ഉത്പാദനക്ഷമതയും നിലനിറുത്താം. വണ്ണവും പൊക്കവും ഇലപ്പടര്‍പ്പും ഉള്ള മരങ്ങളില്‍ ഡി.ആര്‍.സി കൂടിയ കൂടുതല്‍ കറ ലഭിക്കും. ടാപ്പ് ചെയ്ത ഭാഗത്ത് മുഴകളുണ്ടെങ്കില്‍ അവ വെട്ടി മാറ്റി മറുവശം ടാപ്പിംങ് തുടരാം.
ഒരു കര്‍ഷകന്റെ കണ്ടെത്തലാണിത്. എഥിഫോണ്‍ പോലുള്ള ഉത്തേജക ഔഷധങ്ങള്‍ പട്ടമരപ്പിന് കാരണമാകും. ബോറാക്സ് മൈക്രോ ന്യട്രിയന്റാകയാല്‍ വളരെ പരിമിതമായ അളവില്‍ മതിയാകും. സജീവമായ ഫ്ലോയവും അതിന് മുകളിലുള്ള ഫെലോഡേം എന്ന ഫുഡ് സ്റ്റോറേജും സംരക്ഷിക്കുന്നതിലൂടെ വേരുമുതല്‍ ഇലവരെ സംരക്ഷിക്കാം.
ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും.
 
ആറ് വര്‍ഷത്തെ ടാപ്പിംങ് വിശ്രമത്തിന് ശേഷവും പട്ടമരപ്പ് മാറാതെ വന്നപ്പോള്‍ വീണ്ടും പഴയ പരീക്ഷണം ആരംഭിച്ചു. ലബോറട്ടറി ഗ്രേഡ് ബോറാക്സ് ആണ് ഉപയോഗിച്ചത്. അത് ഫുഡ് ഗ്രേഡായാല്‍ പരിസ്ഥിതിയും സംരക്ഷിക്കാം. അനുഭവം വീഡിയോകളിലൂടെ കാണാം.
 
 
ഞാനിതിന് പാറ്റെന്റെടുത്തിട്ടില്ല. ലൈവായി പ്രസിദ്ധീകരിച്ചതിനാൽ മറ്റൊരാളിന് എടുക്കാനും കഴിയില്ല. ഡോസേജിന്റെ കൃത്യത അനിവാര്യമാണ്. വെട്ടുപട്ടയിൽ പുരട്ടിയപ്പോൾ 1 ലിറ്ററിൽക്കൂടുതൽ കറകിട്ടുന്ന മരങ്ങളും എനിക്ക് ഉണ്ട്. ഈ പരീക്ഷണം മറച്ചുവെച്ചുകൊണ്ട് മറ്റ് തോട്ടങ്ങളില്‍ പട്ടമരപ്പ് മാറ്റിക്കൊടുത്ത് നല്ലൊരു വരുമാനമാര്‍ഗം എനിക്ക് തേടാമായിരുന്നു. എന്നാല്‍ മറ്റ് അവശത അനുഭവിക്കുന്ന കര്‍ഷകരുടെ അഞ്ചു പൈസാപോലും ഞാനാഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനീ പരീക്ഷണവിജയം മറ്റ് റബ്ബര്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ ഒരു നല്ല വാക്ക് അതാണെനിക്കാശ്വാസം.
 
 
Food grade is better to the Environment
 
എസ്. ചന്ദ്രശേഖരന്‍ നായര്‍ മൊബൈല്‍ നമ്പര്‍ 09447183033
Email: chandrasekharan.nair@gmail.com
 
0
Your rating: None

Please note that this is the opinion of the author and is Not Certified by ICAR or any of its authorised agents.