വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബോട്ടണി ടീച്ചറില്‍നിന്നും എനിക്ക് ലഭിച്ച ചില അറിവിന്റെ വെളിച്ചത്തില്‍ എന്റെ അനുഭവങ്ങളിലൂടെ കണ്ടെത്തിയ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് എന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് സഹായകമായി.
മിനി ടീച്ചര്‍ തിരുവനന്തപുരത്ത് തിരുമലയുള്ള കെ.എസ് എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപികയാണ്. സ്വന്തം കുടുംബത്തിലും ഭര്‍ത്താവ് സതീശിന്റെ കുടുബത്തിലും വളരെക്കാലങ്ങളായി റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. എന്റെ അഭ്യര്‍ത്ഥന മാനിച്ച് സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈക്കോട്ട് സ്റ്റെം എന്ന ഒരു ലേഖനം എഴുതിത്തന്ന് എന്നെ ബോധവാനാക്കിയ മിനി ടീച്ചറോട് അകൈതവമായ നന്ദിയുണ്ട്. പ്രസ്തുത സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഇത്തരത്തിലൊരു ലേഖനം മറ്റ് റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്രദമാകത്തക്ക രീതിയില്‍ 4-01-2006 പ്രസിദ്ധീകരിച്ചത് വീണ്ടും അഭിമാനത്തോടെ പുതുക്കിയിരുന്നു.
ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന് മുന്‍പുള്ള ഘടനയാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ് നിര്‍മിതമായിരിക്കുന്നത്. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന് (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക് അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്. സൈലവും ഫ്ലോയവും ഉണ്ടാകുന്നത് ഈ കലകള്‍ വിഭജിച്ചാണ്.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത് പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ് ഈ പുതിയ Cambial Strip ഉണ്ടാകുന്നത് Vascular bundles-ന് ഇടയിലായിട്ടാണ്.
ഈ Cambial Strip -ന് inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.
ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച് ഉള്ളിലേയ്ക്ക് Secondary xylem ഉം പുറത്തേയ്ക്ക് Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക് തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത് ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. ഈ കേമ്പിയത്തിന് കോര്‍ക്ക് കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച് പുറത്തേയ്ക്ക് ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ് കോര്‍ക്ക് അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ് കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ് lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച് ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ് Phelloderm - ഇവ living cells ആണ്. ഇവയുടെ functions"Photosynthesis and food storage" എന്നിവയാണ്.
പ്രസിദ്ധരായ പല കൃഷിശാസ്ത്രജ്ഞരും പറഞ്ഞിരുന്നു റബ്ബര്‍ മരത്തിലെ ലാറ്റെക്സിന്റെ ഒഴുക്ക് മുകളില്‍നിന്ന് താഴേയ്ക്കാണ് എന്നും അതിനാല്‍ താഴെനിന്ന് മുകളിലേയ്ക്ക് ടാപ്പ് ചെയ്താല്‍ പട്ടമരപ്പുണ്ടാകാതെ മരത്തെ സംരക്ഷിക്കാമെന്നും ഉത്പാദനം വര്‍ദ്ധിപ്പിക്കാമെന്നും മറ്റും. എന്നാല്‍ ചില ശസ്ത്രജ്ഞര്‍ പറയുന്നു പട്ടമരപ്പുണ്ടാകുന്നത് ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡര്‍ കാരണമാണെന്നാണ്. അത് നൂറുശതമാനം ശരിയും ആണ്. എന്നാല്‍ അതേ ശാസ്ത്രജ്ഞനോട് റബ്ബര്‍മരത്തിന്റെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ എന്താണ് എന്ന് ചോദിച്ചാല്‍ അങ്ങിനെ ഒന്നില്ല എന്ന മറുപടിയാവും ലഭിക്കുക. ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേയ്ക്കാണ് എന്ന് തെളിയിക്കാന്‍ വലിയ പരീക്ഷണശാലയുടെ ആവശ്യമൊന്നും ഇല്ല. വെട്ട് പട്ടയില്‍ നേര്‍പ്പിച്ച എഥിഫോണ്‍ പുരട്ടിയാള്‍ അതിന് താഴെയുള്ള കറയുടെ കട്ടി ക്രമാതീതമായി കുറയുകയും വെട്ട് പട്ടയ്ക്ക് മുകളില്‍ കുത്തിനോക്കിയാല്‍ കറയുടെ കട്ടി കുറായാതിരിക്കുകയും ചെയ്യുന്നു.
റബ്ബര്‍ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ പറയുന്ന മറ്റൊരറിവാണ് ബാര്‍ക്ക് ഐലന്‍ഡ് എന്നത്. വെട്ടിത്തുടങ്ങിയ ഭാഗത്ത് പുതുപ്പട്ടയും, വെട്ടാത്ത പട്ടയും തമ്മില്‍ കൂട്ടിമുട്ടുന്ന ഭാഗത്തുണ്ടാകുന്ന തടസമാണ് അതെന്നാണ്. സ്വന്തം അനുഭവങ്ങളിലൂടെ കാണാന്‍ കഴിഞ്ഞത് മരത്തിന് ചുറ്റിലും റിംഗ് രൂപത്തില്‍ പാല്‍ക്കുഴലുകള്‍ ഇല്ലാത്ത പട്ട ഉണ്ടാകുന്നു എന്നതാണ്. കേമ്പിയം തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്ന അതിലോലമായ പട്ടയാണ്. അതിന് മുകളിലൂടെയാണ് ഫ്ലോയം എന്ന ഭാഗത്തുകൂടി ഇലയിലുത്പാദിപ്പിക്കുന്ന അന്നജം ഒഴുകി വേരിലെത്തുന്നത്. എന്നുവെച്ചാല്‍ വേരിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഫോസ്ഫറസിന്റെ വാഹകനായ മഗ്നീഷ്യമാണ് ഇത്തരത്തിലൊരു പ്രക്രിയയ്ക്ക് സഹായകമാകുന്നത്. വേരുകള്‍ വളര്‍ന്നശേഷം വേരില്‍നിന്ന് ചില ഘടകങ്ങള്‍ ഫ്ലോയത്തിന് മുകളിലൂടെ ഇലവരെ എത്തുന്നു. ഫുഡ് സ്റ്റോറേജ് എന്ന ഈ ഭാഗം ഫെല്ലോഡെം എന്ന മറ്റൊരു പട്ട പ്രവര്‍ത്തനക്ഷമമാകുന്നത് തൊലിയുടെ വളര്‍ച്ച എന്ന പ്രക്രിയയിലൂടെയാണ്. ടാപ്പ് ചെയ്യുമ്പോള്‍ക്രമാതീതമായി നീക്കം ചെയ്യുന്ന പലഘടകങ്ങളും പുതുപ്പട്ടയും അതിന് പിന്‍ഭാഗത്തെ വെട്ടാത്ത പട്ടയും ഫ്ലോയവും അതിന് മുകളിലുള്ള പട്ടകളും കറയില്ലാതാകുന്നു. എന്നുവെട്ടാല്‍ കേമ്പിയം തടിയെ വളര്‍ത്തുകയും തൊലിയെ കറയില്ലാതെ പുറമെനിന്ന് മൊരിയായി ഇളക്കിമാറ്റുകയും ചെയ്യുന്നു. ക്രമാതീതമായി കറയെടുക്കാത്ത മരങ്ങളില്‍ വെട്ടുപട്ടയില്‍ ചെറിയ ഒരുഭാഗത്ത് പാല്‍ക്കുഴലുകളില്‍ കറയില്ലാതാകുമ്പോള്‍ത്തന്നെ മറുഭാഗത്ത് മൂന്നടിയ്ക്ക് മുകളില്‍ മറ്റൊരു വെട്ടുപട്ടയുണ്ടാക്കി രണ്ട് പട്ടയും ഒരുമിച്ച് ടാപ്പ് ചെയ്താല്‍ പട്ടമരപ്പ് മാറുന്നതായിക്കാണാം. എന്തെന്നാല്‍ വെട്ടിത്തുടങ്ങിയ ഭാഗത്തിനും വെട്ട് പട്ടയക്കിടയിലും ഫെല്ലോഡെം ല്‍ ഉണ്ടാകുന്ന ബ്ലോക്കിംഗ് ഏജന്റുകളെ മുകളിലൂടെ ഒഴുക്കി എടുക്കുവാന്‍ കഴിയുന്നതുകൊണ്ടാവാം. ഫുഡ്സ്റ്റോറേജിനെ വെട്ടുപട്ടമുതല്‍ വെട്ടിത്തുടങ്ങിയ ഭാഗം വരെ സംരക്ഷിച്ച പട്ടമരപ്പുണ്ടാകാതെ മരങ്ങളെ സംരക്ഷിക്കുവാന്‍ കഴിയുന്ന ന്യൂട്രിയന്‍സ് ഏതൊക്കെയാണെന്ന് കണ്ടെത്തേണ്ടതായിട്ടുണ്ട്.
ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ ടാപ്പിംഗ് വിശ്രമത്തിന് ശേഷമോ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ പിന്‍കാനയോ മുന്‍കാനയോ വെട്ടിത്തുടങ്ങിയ ഭാഗം മുതല്‍ വെട്ടുപട്ടവരെ കറ പൊടിയത്തക്കരീതിയില്‍ ആഴത്തില്‍ മാര്‍ക്ക് ചെയ്താല്‍ കറയില്ലാത്ത ഭാഗം ദൃശ്യമാകുന്നുവെങ്കില്‍ അത് പട്ടമരപ്പിന്റെ തുടക്കമാണ് എന്ന് കാണാം. നിയന്ത്രിതമായ രീതിയില്‍ ടാപ്പുചെയ്താല്‍ പട്ടമരപ്പിന്റെ കാഠിന്യം കുറയും.
അടിക്കുറിപ്പ്- തിരുത്തലുകള്‍ പ്രതീക്ഷിക്കാം.
- keralafarmer's blog
- Login to post comments
- 1654 reads
New result published in Facebook
https://www.facebook.com/notes/chandrasekharan-s/brown-bast-or-bark-necrocis/2089463474437883/