പട്ടമരപ്പെന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ തുടങ്ങി വേരു വരെ കറയില്ലാതാകുന്നതിനെയാണ്. ഫ്ലോയം വരെ അന്നജം ഇല്ലാത്ത അവസ്ഥക്ക് പരിഹാരം കാണുവാന്‍ വര്‍ഷങ്ങളുടെ വിശ്രമം നല്‍കിയാലും പരിഹരിക്കാന്‍ കഴിയുകയില്ല. ബോറാക്സിലടങ്ങിയിരിക്കുന്ന ബോറോണിന്റെ പ്രവര്‍ത്തനമാകാം സ്ലറിയോടൊപ്പം നല്‍കി ഒരു വര്‍ഷത്തോളം വിശ്രമം നല്‍കുന്നതിലൂടെ പട്ടമരപ്പ് മാറി മുന്തിയ ഉല്പാദനം ലഭിക്കുവാന്‍ കാരണമാകുന്നത്. സ്വയം മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആയതിനാല്‍ അവതാരകനെ കാണിക്കുവാന്‍ കഴിഞ്ഞില്ല.
റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന എഥിഫോണ്‍ ഉപയോഗിച്ചുള്ള ലോ ഫ്രീക്വന്‍സി ടാപ്പിംഗ് റബ്ബര്‍ മരത്തിലെ പാല്‍ക്കുഴലുകളില്‍ നിന്ന് ന്യൂട്രിയന്റ് മൈനിംഗ് ആണ് നടത്തുന്നത്. അത്തരത്തില്‍ ലഭ്യമാകുന്ന ഉല്പാദന വര്‍ദ്ധന മരത്തെ നശിപ്പിക്കുകതന്നെ ചെയ്യും. അപ്രകാരം ലോ ഫ്രീക്വന്‍സി ടാപ്പിംഗ് ആരംഭിച്ച് രണ്ടു വര്‍ഷത്തിന് ശേഷം ക്രമാതീതമായി പട്ടമരപ്പ് ബാധിക്കുന്ന മരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണാം. ഉല്പാദന വര്‍ദ്ധനവ് ഇന്‍പുട്ടിലൂടെയാണ് പ്രാവര്‍ത്തിക മാക്കേണ്ടത്. റയില്‍ഗാര്‍ഡ് ചെയ്തുള്ള ടാപ്പിംഗും റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ്. ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം ഉല്പാദനം കുറച്ചുകൊണ്ട്. മഴക്കാലത്തും മഞ്ഞുകാലത്തും പകല്‍ ടാപ്പിംഗ് നടത്തുന്നതിലൂടെ ദീര്‍ഘനേരം തുള്ളി വീഴുന്നത് ഒവിവാക്കാം. അപ്രകാരം ഒഴുകി നഷ്ടപ്പെടാവുന്ന ന്യൂട്രിയന്‍സിനെ മരത്തിനുള്ളില്‍ തടഞ്ഞു നിറുത്തി മരത്തെ സംരക്ഷിക്കാം. അപ്രകാരം അനേകം വര്‍ഷങ്ങള്‍ റബ്ബര്‍ മരത്തില്‍ നിന്ന് ആവര്‍ത്തന കൃഷി ചെയ്യാതെ വിളവെടുക്കാം. മൂപ്പെത്തിയ മരങ്ങളുടെ വണ്ണം കൂടിയ തടി ലഭിക്കുന്നതിലൂടെ വലിയൊരു ലാഭവും കര്‍ഷകര്‍ക്ക് ലഭിക്കും.
ഡോ. തോമസ് വര്‍ഗീസ് പട്ടമരപ്പിനെപ്പറ്റി സംസാരിക്കുന്നു.
- keralafarmer's blog
- Login to post comments
- 2692 reads
brown bast with rubber tree.
Thanks so much