സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും
റബ്ബര്‍ സ്ഥിതിവിവര കണക്കുകളില്‍ തെറ്റുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു.
വിപണിയിലെ കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ നിയന്ത്രിക്കുന്നത് റബ്ബര്‍ബോര്‍ഡാണ്. അത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ജാംബവാന്റെ കാലത്തെ ഗ്രീന്‍ബുക്ക് ആണ്. കാലംമാറി പുതുപുത്തന്‍ ടെക്നോളജികള്‍ വികസിച്ചിട്ടും ഡീലര്‍മാരെ സഹായിക്കുവാനായി മാതൃക ഷീറ്റുകള്‍പോലും പ്രദര്‍ശിപ്പിക്കാതെ തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയഗ്രേഡില്‍ വില്‍ക്കുവാനും അനുവദിക്കുന്നു. വാങ്ങല്‍ വില്‍ക്കല്‍ സംബന്ധിച്ച വിവരം ഫോം H2 ല്‍ റബ്ബര്‍ ബോര്‍ഡ് സെക്രട്ടറിക്ക് അടുത്തമാസം ഇരുപതാം തീയതിയ്ക്ക് മുന്‍പ് അയച്ചിരിക്കണം. പ്രസ്തുത ഫോം ഗ്രേഡിംഗ് തിരിമറി അനുവദിക്കുന്നില്ല. ഒരു അന്തര്‍സംസ്ഥാന കരാര്‍ പ്രകാരം ഓര്‍ഡര്‍ ലഭിച്ച്കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പതിനാറ് ടണിന്റെ ചരക്ക് നീക്കം നടത്താം. അവിടെയും റബ്ബര്‍ ബോര്‍ഡിന്റെ ഫോം N2 ബാധകമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിലയിടിക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെ അമിതലാഭവും ലഭിക്കും. റബ്ബര്‍ ബോര്‍ഡിന് ലഭിക്കേണ്ട സെസ് കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ പിരിച്ചെടുക്കും. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റ് നഷ്ടപ്പെടുത്തുവാനുള്ള ഇറക്കുമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യും. പ്രധാനമായും റബ്ബര്‍ കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ വില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. കോട്ടയത്തെ റബ്ബര്‍ വില നാലാംതരവും അഞ്ചാം തരവും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാല്‍ മൂന്നു രൂപ താഴ്ത്തിയാണ് മനോരമ വില പ്രസിദ്ധീകരിക്കുന്നത്. ഐഎസ്എസ് വില അവരുടെ ഇഷ്ടത്തിനും. ചെറുകിട കര്‍ഷകര്‍ വില്‍ക്കുന്ന ഷീറ്റുകള്‍ പ്രസ്തുത പത്രം പ്രസിദ്ധീകരിക്കുന്ന അഞ്ചാംതരമായിട്ടും ഐഎസ്എസ് ആയിട്ടുമാണ് ചെറുകിട വ്യാപാരികള്‍ വാങ്ങുന്നത്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പേയാട് റബ്ബര്‍ ഉത്പാദക സംഘത്തിലെ കര്‍ഷകരുടെ മുന്നില്‍ വെച്ച് ഇത്തരം ഷീറ്റുകളില്‍ മൂന്നും നാലും പൊടിക്കരടുകളുള്ളതുകാരണം ആര്‍എസ്എസ് രണ്ടാംതരമായി പരിഗണിക്കാം എന്നും പറയും. അത്തരം പൊടിക്കരടുകള്‍ വെട്ടിമാറ്റിയാല്‍ ആര്‍എസ്എസ് 1x ആകും എന്നതാണ് വാസ്തവം. അതേ ഷീറ്റുകള്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ വില്‍ക്കുകയാണെങ്കില്‍ ഐഎസ്എസ് എന്ന ഗ്രേഡിലാവും വില്‍ക്കുവാന്‍ കഴിയുക.
ഇന്ത്യന്‍ റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥിതിവിവരകണക്ക് വാര്‍ത്തകളില്‍നിന്നും വാര്‍ഷിക സ്ഥിതിവിവരകണക്കുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ചാല്‍ ലഭിക്കുന്ന ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്. വര്‍ഷാരംഭത്തിലെ റബ്ബര്‍ ശേഖരവും, ഉത്പാദനവും, ഇറക്കുമതിയും കൂടിച്ചേര്‍ന്നാല്‍ ആകെ ലഭ്യതയായി. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് കിട്ടില്ല. എന്നാല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറികള്‍ എന്ന ചില അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും. അത് പല വര്‍ഷങ്ങളിലും റബ്ബര്‍ ശേഖരം കുറവായിരിക്കുമ്പോള്‍ ഇല്ലാത്ത ശേഖരം കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ച് കാട്ടുന്നു. പലപ്പോഴും അമിത റബ്ബര്‍ ശേഖരമുള്ളപ്പോള്‍ കുറച്ച് കാട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരം ക്രമക്കേടുകളുടെ പ്രതിഫലനം അര്‍ഹതയുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കാതാകാന്‍ കാരണമാകുന്നു. റബ്ബര്‍ വില കൂടിയതിന്റെ പേരില്‍ ടയര്‍ പോലുള്ള നിര്‍മ്മിത ഉത്പന്ന വില ഉയര്‍ത്തുകയും പിന്നീട് വര്‍ഷങ്ങളോളം സ്വാഭാവിക റബ്ബറിന്റെ വില ഇടിച്ചു നിറുത്തി അമിത ലാഭം ഉത്പന്ന നിര്‍മ്മാതാക്കള്‍ സ്വായത്തമാക്കുകയും ചെയ്യുന്നു.
2010-11, 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ 51451, 167898, 156429, 150345, 63218 ടണ്‍ എന്ന ക്രമത്തില്‍ ആണ് സ്റ്റോക്കില്‍ കുറച്ചുകാട്ടിയത്. അപ്രകാരം 2010-11 മുതല്‍ 2014-15 വരെ ആകെ 589341 ടണിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതിന്റെ പരിണിതഫലമായി തുടര്‍ന്നും വിലയിടിക്കുവാന്‍ കഴിഞ്ഞു. അധിക സ്റ്റോക്കുള്ളപ്പോഴും ആഭ്യന്തരവിലയേക്കാള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്താല്‍ ആഭ്യന്തരവിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ആന്റിഡമ്പിംങ് ഡ്യൂട്ടി ആയി ചുമത്തുവാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവിന്റെ പ്രയോജനം ടയര്‍ നിര്‍മ്മാതാക്കള്‍ക്കും ഗ്രേഡിംഗ് തിരിമറിയിലൂടെ ഇറക്കുമതി തീരുവയുടെ പേരിലുള്ള വില വര്‍ദ്ധനയുടെ പ്രയോജനം മൊത്തക്കച്ചവടക്കാര്‍ക്കും ലഭിച്ചു. ട്രക്ക് ബസ് ടയറുകളുടെ ഇറക്കുമതി വര്‍ദ്ധിച്ചപ്പോള്‍ ആത്മ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാനായി പരാതിപ്പെട്ടു. അവര്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറിന് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കര്‍ഷക സംഘടനകളോ ജന പ്രതിനിധികളോ പരാതിപ്പെടില്ല.
തായ്‍ലന്റില്‍ 9 ലക്ഷം ഹെക്ടര്‍ വനം കയ്യേറി കൃഷി ചെയ്ത റബ്ബര്‍ വെട്ടിമാറ്റുന്നു. അത് ഇന്ത്യയിലെ ആകെ വിസ്തൃതിയേക്കാള്‍ കൂടുതലാണ്. അത് അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. എന്നാല്‍ ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള അന്തരം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കി ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് പകരം ടാപ്പ് ചെയ്യാത്ത ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് 150 രൂപ വിലയായി ഉയരുന്നതുവരെ ആനുകൂല്യം നല്കിയിരുന്നുവെങ്കില്‍ നന്നായേനെ.
2013-14 ല്‍ 253000 ടണ്‍ എപ്രില്‍ ഒന്നാം തീയതിയിലെ സ്റ്റോക്കാണ്. അതോടൊപ്പം ഉത്പാദനം 774000 ടണ്ണും ഇറക്കുമതി 360263 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1387263 ടണ്ണാണ്. ഇതില്‍നിന്ന് ഉപഭോഗം 981520 ടണ്ണും കയറ്റുമതി 5398 ടണ്ണും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് 250000 ടണ്‍ ലഭിക്കണമെങ്കില്‍ 150345 ടണ്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും.
ഉത്പന്ന കയറ്റുമതി ഇറക്കുമതികള്‍ അമ്പരപ്പിക്കുന്നവയാണ്. പല കരാറുകളിലൂടെയും നികുതി രഹിത ഇറക്കുമതിക്ക് അനുവാദമുണ്ട്. ആഗോളതലത്തില്‍ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്താണെന്ന് അവകാശപ്പെടുകയും കയറ്റുമതി ചെയ്യുന്ന നിര്‍മ്മിത ഉല്പന്നങ്ങളേക്കാള്‍ അഞ്ച് മടങ്ങ് മൂല്യത്തിന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. 2011-12 ല്‍ 12973.89 കോടി രൂപയുടെ ഉത്പന്ന കയറ്റുമതിയും 62062.926 കോടി രൂപയുടെ ഉത്പന്ന ഇറക്കുമതിയും നടന്നതായി കാണാം. പല വിവരങ്ങളും റബ്ബര്‍ബോര്‍ഡ് പൊതുജനത്തില്‍ നിന്ന് മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. വിവരാവകാശത്തിലൂടെ നേടിയെടുക്കുവാന്‍ കഴിയുന്ന പ്രസ്തുത വിവരങ്ങള്‍ നേടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. പകരം റബ്ബര്‍ ബോര്‍ഡിലെ വക്താക്കള്‍ എഴുതിക്കൊടുക്കുന്നത് പ്രസിദ്ധീകരിക്കുകമാത്രമാണ് ചെയ്യുന്നത്.
റബ്ബര്‍ കര്‍ഷകരുടെ പ്രതിനിധിയായി പല വേദികളിലും പ്രത്യക്ഷപ്പെടുന്ന സിബി ജെ മോനിപ്പള്ളി പറയുന്നതും പ്രവര്‍ത്തിക്കുന്നതും കര്‍ഷകര്‍ക്കെതിരായിട്ടാണ്. റബ്ബര്‍ പോളിസി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവതരണം ഇതായിരുന്നു. കണക്കുകളില്‍ ക്രമക്കേടില്ല എന്ന് പറയുന്നു. വര്‍ഷങ്ങളായി വിശകലനം ചെയ്ത റബ്ബര്‍ കണക്കിലെ ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും കര്‍ഷക സംഘടനാപ്രതിനിധിയായി റബ്ബര്‍ കര്‍ഷകരെ ചതിക്കുകയാണ് ചെയ്യുന്നത്. ഒരേ വ്യക്തി പല റോളുകളില്‍ അവതരിക്കുന്നതിനൊരുദാഹരണമാണിത്.
മുന്നിരിപ്പും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ വലിയൊരു സംഖ്യതന്നെ കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. അപ്രകാരം കണക്കിലൂടെ കൂട്ടിച്ചേര്‍ക്കുന്ന തിരിമറിയാണ് ക്രമാതീതമായ ഇറക്കുമതിക്ക് വഴിയൊരുക്കുന്നത്. ചിത്രത്തിലെ ഹൈപ്പര്‍ ലിങ്കുകള്‍ വിശകലനങ്ങള്‍ ലഭ്യമാക്കും.
സ്വാഭാവിക റബ്ബര്‍ വിലയിടിവിന്റെ കാരണം - ടണ്ണില്‍ |
||||||
2015 മാര്‍ച്ച് മാസംവരെ പുതിക്കിയത്: വാല്യം . 73 . നമ്പര്‍ . 12 . മേയ് 2015 |
||||||
വര്‍ഷം |
ഒറ്റനോട്ടത്തില്‍ |
|||||
മുന്നിരിപ്പ് ശേഖരം |
253975 |
277600 |
236275 |
253000 |
250000 |
253975 |
ഉത്പാാദനം |
861950 |
903700 |
913700 |
744000 |
645000 |
4098350 |
ഇറക്കുമതി |
190692 |
214433 |
262753 |
360263 |
442130 |
1470271 |
ആകെ ലഭ്യത |
1306617 |
1395733 |
1412728 |
1387263 |
1337130 |
5822596 |
ഉപഭോഗം, കയറ്റുമതി, നീക്കിയിരിപ്പ് ശേഖരം, തിരിമറി എന്നിവ |
||||||
ഉപഭോഗം |
947715 |
964415 |
972705 |
981520 |
1020910 |
4887265 |
കയറ്റുമതി |
29851 |
27145 |
30594 |
5398 |
1002 |
93990 |
നീക്കിയിരിപ്പ് ശേഖരം |
277600 |
236275 |
253000 |
250000 |
252000 |
252000 |
തിരിമറി |
51451 |
167898 |
156429 |
150345 |
63218 |
589341 |
ആകെ |
1306617 |
1395733 |
1412728 |
1387263 |
1337130 |
5822596 |
2014-15 ലെ സ്ഥിതിവിവര കണക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ 2010-11 മുതല്‍ കണക്കില്‍ കുറച്ചുകാട്ടിയ റബ്ബര്‍ ശേഖരം 589341 ടണ്‍ ആയി ഉയര്‍ന്നു. സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള ഉപഭോഗത്തിലെ അനുപാതം കൂട്ടിയും കുറച്ചും ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് വിലയിടിക്കുവാനും അവസരം ലഭിക്കുന്നു. സ്ഥിതിവിവര കണക്കുകള്‍ മൊസിന്റെ സഹായത്താല്‍ വായിക്കത്തക്ക രീതിയില്‍ ഗ്രാഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കയറ്റുമതി ഇറക്കുമതികളുടെ കൃത്യമായ രേഖകള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി തന്നെ പറയുന്നു. എന്നാല്‍ കയറ്റുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് റബ്ബര്‍ ബോര്‍ഡും, ഇറക്കുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് ഡി.ജി.എഫ്.റ്റിയും ആണ്. അവ മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സിന്റെ കീഴിലാണെന്നിരിക്കെ ഇത്തരത്തിലൊരഭിപ്രായത്തിന് പ്രസക്തിയില്ല. ഒരു സാധാരണക്കാരന് കേന്ദ്ര മന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വസ്തുതകള്‍ ബോധിപ്പിക്കുമ്പോള്‍ റബ്ബര്‍ബോര്‍ഡിനെയും, ഡി.ജി.എഫ്.റ്റിയെയും ടാഗ് ചെയ്യുവാനും സാധിക്കും. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കാരണം ഇറക്കുമതിയിലെ വര്‍ദ്ധന ന്യായീകരിക്കാന്‍ 2013-14 ലെ ഉത്പാദനം 844000 ടണ്‍ എന്നത് തിരുത്തി 774000 ആയി പ്രസിദ്ധീകരിച്ചു. റബ്ബര്‍ മേഖലയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രസന്റേഷനായും നെറ്റില്‍ ലഭ്യമാണ്.
റബ്ബര്‍ വിലയിടിയുന്നത് ലഭ്യത കൂടുകയും, ഉപഭോഗം കുറയുകയും ചെയ്യുമ്പോഴാണ്. 2010-11 മുതല്‍ ആവശ്യത്തിലധികം ഇറക്കുമതിയിലൂടെണ്ടായ വര്‍ദ്ധനയാണ് വിലയിടിവിന് കാരണമായത്. 2010-11 ല്‍ ആകെ ലഭ്യതയുടെ 66% ആഭ്യന്തര ഉത്പാദനം ആയിരുന്നത് 2014-15 ആയപ്പോഴേക്കും 48.2% ത്തിലേയ്ക്ക് താഴുകയാണ് ചെയ്തത്. വിലക്കുറവ് കാരണം കര്‍ഷകര്‍ പലരും ടാപ്പിംഗ് ഉപേക്ഷിച്ചതിനാലാണ് ഉത്പാദനം കുറയുവാന്‍ ഇടയായത്. അതേ വര്‍ഷങ്ങളില്‍ ഇറക്കുമതി 14.6% ത്തില്‍ നിന്ന് 33.1% ആയി ഉയരുകയും ചെയ്തു. ക്രമാതീതമായ ഇറക്കുമതിയിലൂടെ ലഭ്യത ഉയര്‍ത്തി വിലയിടിച്ചു. ഉത്പാദനം താഴേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു.
അതേപോലെതന്നെ കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത് അന്താരാഷ്ട്രവില താണിരുന്നതുകൊണ്ടോ, ആഭ്യന്തരവില ഉയര്‍ന്നിരുന്നതുകൊണ്ടോ മാത്രം അല്ല എന്ന് മനസിലാക്കാം. 2011-12 ല്‍ 27145 ടണ്‍ 441.3 കോടി രൂപയ്ക്ക് കയറ്റുമതി ചെയ്തത് 162.57 രൂപ പ്രതികിലോഗ്രാം നിരക്കിലാണ്. ആഭ്യന്തരവിപണിയില്‍ ആര്‍എസ്എസ് - 4ന് 208.05 രൂപ വിലയുള്ളപ്പോള്‍ ഇപ്രകാരം ഒരു കയറ്റുമതി ആരെയോ സഹായിക്കാനാണ് എന്ന് വ്യക്തമാകുന്നു. രാജ്യം തിരിച്ചുള്ള കയറ്റുമതികളും വിലയും താരതമ്യം ചെയ്താല്‍ ഇത്തരത്തിലെങ്ങിനെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നു എന്ന് തോന്നിപ്പോകും. 213785 ടണ്‍ 4248.2 കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്തത് 198.71 രൂപ പ്രതികിലോഗ്രാം നിരക്കിലും. തദവസരത്തില്‍ അന്താരാഷ്ട്രവില ആര്‍എസ്എസ് - 3 ന് 209.15 രൂപ പ്രതികിലോഗ്രാം വിലയും ആയിരുന്നു. കയറ്റുമതിചെയ്യുന്ന റബ്ബര്‍ ഉത്പന്നത്തിന്റെ ഭാരത്തിന് ആനുപാതികമായി പൂജ്യം ശതമാനം തീരുവയില്‍ ഇറക്കുമതിക്കവകാശമുണ്ട്. 2006 ആഗസ്റ്റ് മാസം പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി RSS ഷീറ്റുകള്‍ 2.13 രൂപപ്രതി കിലോഗ്രാം നിരക്കിലും ISNR 20 ന് 2.06 രൂപ പ്രതി കിലോഗ്രാം നിരക്കിലുമാണ് കയറ്റുമതി ചെയ്തത് കോട്ടയത്ത് RSS 4 ന് 91.82 രൂപ വിലയുള്ളപ്പോഴാണ് ഇപ്രകാരം താണവിലയ്ക്ക് കയറ്റുമതി ചെയ്തത്.
നിലവില്‍ 25% തീരുവ നല്‍കി ഇറക്കുമതി ചെയ്യുന്നത് വിലക്കുറഞ്ഞ ബ്ലോക്ക് റബ്ബറാണ്. അത്തരം ബ്ലോക്ക് റബ്ബര്‍ ആഭ്യന്തര വിപണിയിലെ മുന്തിയ ഇനം റബ്ബര്‍ ഷീറ്റിനോടൊപ്പം മിക്സ് ചെയ്താണ് ഉത്പന്ന നിര്‍മ്മാണം നടത്തുന്നത്. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്ത്ിട്ടാണ്. പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്ത് ആറുമാസത്തെ കാലാവധക്കുള്ളില്‍ ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നത് ഉപഭോഗത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഗാട്ട് കരാറിന് ശേഷം നടപ്പില്‍ വന്നതാകയാല്‍ വഴയ നയത്തില്‍ മാറ്റം വന്നില്ല.
ഇറക്കുമതി കയറ്റുമതി തിരിമറി മൂല്യം |
|||||||||
വര്‍ഷം |
ഇറക്കുമതി ടണില്‍ |
മൂല്യം 000' രൂപയില്‍ |
വില പ്രതികിലോ |
കയറ്റുമതി ടണില്‍ |
മൂല്യം 000' രൂപയില്‍ |
വില പ്രതികിലോ |
തിരിമറി ടണില്‍ |
വില RSS 4 ക്വിന്റലിന് |
മൂല്യം രൂപയില്‍ |
1996-97 |
19770 |
1004372 |
50.8 |
1598 |
79758 |
49.91 |
1712 |
4901 |
83905120 |
1997-98 |
32070 |
1216619 |
37.94 |
1415 |
51228 |
36.2 |
2675 |
3580 |
95765000 |
1998-99 |
29534 |
911662 |
30.87 |
1840 |
55918 |
30.39 |
529 |
2994 |
15838260 |
1999-00 |
20213 |
573204 |
28.36 |
5989 |
161970 |
27.04 |
3774 |
3099 |
116956260 |
2000-01 |
8970 |
303833 |
33.87 |
13356 |
373640 |
27.98 |
3214 |
3036 |
97577040 |
2001-02 |
49769 |
1444647 |
29.03 |
6995 |
169141 |
24.18 |
26794 |
3228 |
864910320 |
2002-03 |
26217 |
993004 |
37.88 |
55311 |
1851238 |
33.47 |
-9 |
3919 |
-352710 |
2003-04 |
44199 |
2201391 |
49.81 |
75905 |
3468789 |
45.7 |
-1 |
5040 |
-50400 |
2004-05 |
72835 |
4291090 |
58.92 |
46150 |
2253400 |
48.83 |
-6915 |
5571 |
-385234650 |
2005-06 |
45285 |
2745000 |
60.62 |
73830 |
4582912 |
62.07 |
-13850 |
6699 |
-927811500 |
2006-07 |
89799 |
7805000 |
86.92 |
56545 |
5137377 |
90.85 |
-6426 |
9204 |
-591449040 |
2007-08 |
86394 |
7889000 |
91.31 |
60353 |
4943079 |
81.9 |
-11999 |
9085 |
-1090109150 |
2008-09 |
77762 |
9372000 |
120.52 |
46926 |
4502000 |
95.94 |
-9279 |
10112 |
-938292480 |
2009-10 |
177130 |
16021000 |
90.45 |
25090 |
2506000 |
99.88 |
-1085 |
11498 |
-124753300 |
2010-11 |
190692 |
29286000 |
153.58 |
29851 |
5522000 |
184.99 |
51451 |
19003 |
9777233530 |
2011-12 |
214433 |
42482000 |
198.11 |
27145 |
4413000 |
162.57 |
167898 |
20805 |
34931178900 |
2012-13 |
262753 |
45901000 |
174.69 |
30594 |
4685000 |
153.13 |
156429 |
17682 |
27659775780 |
2013-14 |
360263 |
5398 |
150345 |
16602 |
24960276900 |
||||
2014-15 |
442130 |
1002 |
63218 |
13257 |
8380810260 |
2012 ലെ തിരിമറിയും, കയറ്റുമതി ഇറക്കുമതികളും വിലകളും വിലയിരുത്താം.
ജനുവരി ഫെബ്രുവരി മാസങ്ങളിലും ജൂലൈ മുതലും അമിതമായി സ്റ്റോക്കുള്ളപ്പോള്‍ കുറച്ചുകാട്ടുകയും മാര്‍ച്ച് മുതല്‍ ജൂണ്‍വരെ ഇല്ലാത്ത സ്റ്റോക്ക്
ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതേപോലെ വിലയിലെ ഏറ്റക്കുറച്ചിലും കയറ്റുമതി ഇറക്കുമതികളെ ബാധിക്കുന്നില്ല. ഫെബ്രുവരി മുതല്‍ ജൂണ്‍വരെ അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നപ്പോള്‍ നടന്ന കൂടുതല്‍ ഇറക്കുമതിക്കൊപ്പം കണക്കില്‍ തിരിമറി നടത്തി ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. ആഭ്യന്തരവില ഉയര്‍ത്തിനിറുത്തി താണവിലയ്ക്ക് ഇറക്കുമതിചെയ്ത് ചില നിര്‍മ്മാതാക്കള്‍ ലാഭം കൊയ്യുമ്പോള്‍ ആഭ്യന്തരവിപണിയെ മാത്രം ആശ്രയിക്കുന്ന നിര്‍മ്മാതാക്കളെ ഇത്തരം വിലവര്‍ദ്ധന ദോഷകരമായി ബാധിക്കുന്നു. ഇറക്കുമതി ചെയ്യുന്നത് അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം പൂജ്യം തീരുവയിലാണ്.
ഭക്ഷ്യ വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തുമ്പോഴാണ് ദീര്‍ഘകാല വിളയായ റബ്ബര്‍ വിലയിലെ ഉയര്‍ച്ച കണ്ട് പ്രസ്തുത കൃഷിയിലേയ്ക്ക് ചേക്കേറുന്നത്. താഴെക്കാണുന്ന പട്ടികയില്‍ വില വര്‍ദ്ധനയുണ്ടായ വര്‍ഷങ്ങള്‍ പുതുകൃഷിക്ക് പ്രചോതനമായതായി കാണാം. ഇത് കൂടാതെ റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത തോട്ടങ്ങളും നിലവിലുണ്ട്. നാണയപ്പെരുപ്പം കണക്കാക്കുന്നതിലെ പാളിച്ചകള്‍ കര്‍ഷകരെ മാത്രമെ ദോഷകരമായി ബാധിക്കുന്നുള്ളു. ദീര്‍ഘകാല വിളകളില്‍ നിന്ന് ഭക്ഷ്യ വിളകളിലേയ്ക്കുള്ള തിരിച്ചുപോക്ക് വലിയ നഷ്ടം വരുത്തിവെയ്ക്കുന്നതാണ്.
കര്‍ഷകരെമാത്രം ദോഷകരമായി ബാധിക്കുന്ന നാണയപ്പെരുപ്പം റബ്ബര്‍ കൃഷിയിലേയ്ക്ക് മാറാന്‍ പ്രേരകമായി |
||||||||||
ഹെക്ടറില്‍ |
പ്രൊഡക്ടിവിറ്റി ഹെക്ടറില്‍ കിലോഗ്രാമില്‍ |
വില രൂപയില്‍ ക്വിന്റലിന് |
||||||||
വര്‍ഷം |
പുതുകൃഷി |
റീപ്ലാന്റഡ് |
ആകെ |
ഇന്ത്യയില്‍ |
ടാപ്പ്ഡ് ഏരിയ കേരളം |
പ്രൊഡക്ടിവിറ്റി |
ടാപ്പ്ഡ് ഏരിയ ഇന്ത്യ |
പ്രൊഡക്ടിവിറ്റി |
കോട്ടയം RSS 4 |
ബാങ്കോക്ക് RSS 3 |
1995-96 |
7800 |
7500 |
15300 |
524075 |
328812 |
1443 |
356444 |
1422 |
5204 |
5016 |
1996-97 |
10400 |
7000 |
17400 |
533246 |
335400 |
1529 |
365580 |
1503 |
4901 |
4509 |
1997-98 |
13300 |
7500 |
20800 |
544534 |
342420 |
1583 |
376970 |
1549 |
3580 |
3221 |
1998-99 |
8800 |
6500 |
15300 |
553041 |
349653 |
1599 |
387100 |
1563 |
2994 |
2885 |
1999-00 |
6100 |
5200 |
11300 |
558584 |
355342 |
1612 |
394800 |
1576 |
3099 |
2704 |
2000-01' |
6780 |
6640 |
13420 |
562670 |
359780 |
1612 |
399901 |
1576 |
3036 |
2958 |
2001-02' |
6380 |
5930 |
12310 |
566555 |
360006 |
1612 |
400713 |
1576 |
3228 |
2793 |
2002-03' |
5390 |
7890 |
13280 |
569667 |
363791 |
1635 |
407953 |
1592 |
3919 |
3915 |
2003-04' |
6980 |
7350 |
14330 |
575980 |
381790 |
1715 |
427935 |
1663 |
5040 |
5278 |
2004-05' |
12500 |
7130 |
19630 |
584090 |
391397 |
1765 |
439720 |
1705 |
5571 |
5751 |
2005-06' |
16750 |
7520 |
24270 |
597610 |
396385 |
1865 |
447015 |
1796 |
6699 |
7432 |
2006-07' |
21500 |
8380 |
29880 |
615200 |
399635 |
1960 |
454020 |
1879 |
9204 |
9779 |
2007-08' |
22750 |
8500 |
31250 |
635400 |
401420 |
1876 |
458830 |
1799 |
9085 |
9675 |
2008-09' |
30200 |
10000 |
40200 |
661980 |
401706 |
1948 |
463130 |
1867 |
10112 |
10379 |
2009-10' |
25500 |
11000 |
36500 |
686515 |
402740 |
1851 |
468480 |
1775 |
11498 |
11113 |
2010-11' |
25000 |
11000 |
36000 |
711560 |
406394 |
1896 |
477230 |
1806 |
19003 |
19555 |
2011-12’ |
23000 |
10000 |
33000 |
734780 |
41350 |
1931 |
490970 |
1841 |
20805 |
20915 |
2012-13’ |
23500 |
11000 |
34500 |
757520 |
504040 |
1813 |
17682 |
17576 |
||
2013-14p |
778400 |
518100 |
1629 |
16602 |
15525 |
|||||
2014-15p |
ഈ ലേഖനം ഷയര്‍ ചെയ്യുവാന്‍ http://goo.gl/wX5Oqf
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
https://sites.google.com/a/keralafarmeronline.com/stats/Home/indian-rubber-statistics-its-analysis
- keralafarmer's blog
- Login to post comments
- 1564 reads