Brown bast (പട്ടമരപ്പ്) എന്നത് റബ്ബര്‍ മരങ്ങളിലുണ്ടാകുന്ന ഫിസിയോളജിക്കല്‍ ഡിസ്‍ഓര്‍ഡര്‍ ആണ്. നാളിതുവരെ ഈ അസുഖത്തിന് ഒരു ശാശ്വത പരിഹാരം ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. ടാപ്പിംങ് ആരംഭിക്കുന്ന ഭാഗത്ത് ചുറ്റിനും വളയരൂപത്തില്‍ കറയില്ലാത്ത പട്ട ദൃശ്യമാകുന്നത് പട്ടമരപ്പിന്റെ തുടക്കമാണ്. പുതുപ്പട്ടയുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ ചുറ്റ്ലും നിന്ന് വലിച്ചെടുക്കുന്നത് കാരണം റബ്ബര്‍ മരങ്ങളില്‍ ടാപ്പിംങ് തുടരുമ്പോള്‍ പട്ടമരപ്പും ദൃശ്യമാകുന്നു.